ഹൈലൈറ്റ്:
- ഇടതുമുന്നണി യോഗം ഇന്ന്
- ജാഥയും പ്രകടന പത്രികയം പ്രധാന വിഷയങ്ങൾ
- രാഹുൽ ഗാന്ധിയും സംസ്ഥാനത്തെത്തുന്നു
ഇന്ന് നടക്കുന്ന മുന്നണി യോഗത്തിൽ പങ്കെടുക്കുമെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ടിപി പീതാംബരനും മാണി സി കാപ്പനും ഒപപം എകെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ മത്സരിച്ച് ജയിച്ച സീറ്റായതിനാൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് മാണി സി കാപ്പന്‍റെയും പീതാംബരന്‍റെയും നിലപാട്.
ഇന്നത്തെ എൽഡിഎഫ് യോഗ അജണ്ടയിൽ സീറ്റ് ചർച്ചകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. എൽഡിഎഫ് ജാഥയ്ക്കും പ്രകടന പത്രികയ്ക്കുമാണ് യോഗം പ്രാധാന്യം കൊടുക്കുന്നത്. അതേസമയം പാലാ വിഷയം എൻസിപി ഉന്നയിച്ചാൽ ചർച്ചാ വിഷയം ആയേക്കും. ഇതിൽ സിപിഎമ്മിന് പുറമെ സിപിഐയുടെ നിലപാടും നിർണ്ണായകമാവും.
മറുവശത്ത് യുഡിഎഫിലും ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നുണ്ട്. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് വയനാട് എംപി കേരളത്തിലെത്തുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ രാഹുൽഗാന്ധി മൂന്നുദിവസം മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു. രാവിലെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും.
നാളെ വയനാട് ജില്ലയിൽ വിവിധ ആളുകളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുകയും, ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ കൺവൻഷനുകളിൽ പങ്കെടുക്കുകയും ചെയ്യും. നാളെ വൈകീട്ടോടെ തന്നെ കോൺഗ്രസ് നേതാവ് ഡൽഹിയിലേക്ക് മടങ്ങും.
![](https://static.langimg.com/thumb/msid-80449552,width-680,height-380,resizemode-75/malayalam.samayam.com.jpg)
ധർമടത്ത് മുഖ്യമന്ത്രിയെ നേരിടാൻ ഈ വനിതാ നേതാവോ?